പറിച്ച് നട്ട് 2 - 3 ആഴ്ചക്കുള്ളില്‍ ക്രസക് അഥവാ വാട്ടത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നു.
ഇലയുടെ അറ്റത്തുനിന്നു തുടങ്ങുന്ന മഞ്ഞളിപ്പാണു പ്രാരംഭ ലക്ഷണം. ഈ മഞ്ഞളിപ്പ് ഇരുവശങ്ങളിലൂടെ താഴേക്ക് വ്യാപിക്കുകയും ഇലകള്‍ മുഴുവന്‍ കരിയുകയും ചെയ്യുന്നു.
രോഗവിമുക്തമായ വിത്തുപയോഗിക്കുക
20 ഗ്രാം പച്ചചാണകം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ കലക്കിയ ലായനിയുടെ തെളി അരിച്ചെടുത്ത് തളിയ്ക്കുക.
സ്യൂഡോമോണാസ് 2% (20 ഗ്രാം / ഒരു ലിറ്റര്‍ വെള്ളത്തില്‍) ലായനി ഇലകളില്‍ തളിച്ചു കൊടുക്കുക.
സ്ട്രെപ്റ്റാസൈക്ലിന്‍ 1g/ല അല്ലെങ്കില്‍ അഗ്രിമെസിന്‍ 1.5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുക.