ജലനിരപ്പിനു തൊട്ടുമുകളിലായി ഇലപ്പോളകളില്‍ തിളച്ച വെള്ളം വീണു പൊള്ളിയതുപോലെയുള്ള വലിയ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.
പാടുകള്‍ വലുതായി പോളകളും ഇലകളും കരിഞ്ഞ് ചെടി അഴുകി നശിക്കുന്നു.
കതിരു വരുന്ന സമയത്തു രോഗബാധയുണ്ടായാല്‍ കതിരു വരാതിരിക്കുകയോ അഥവാ വന്നാല്‍ തന്നെയും മണികള്‍ പാതിരാവുകയോ ചെയ്യുന്നു.
പ്രതിരോധ ശേഷിയുള്ള ഇനങ്ങളായ കൈരളി, മകം, ഓണം, ഐശ്വര്യ, ഇവ നടാന്‍ ഉപയോഗിക്കുക
നിലമൊരുക്കലിന്‍റെ സമയത്ത് ആഴത്തില്‍ ഉഴുക.
വേപ്പിന്‍ പിണ്ണാക്ക് 1 ടണ്‍ / ഹെക്ടറിന് എന്ന തോതില്‍ പറിച്ചു നടീലിനു മുന്‍പായി മണ്ണില്‍ ചേര്‍ക്കുക. കാര്‍ബന്‍ഡാസിം 2 ഗ്രാം / കി. ഗ്രാം വിത്തിന് എന്ന തോതില്‍ വിത്തു പരിചരണം നടത്തുക.
ശുപാര്‍ശ ചെയ്തിട്ടുള്ള അളവില്‍ നിന്നു 50% അധികം പൊട്ടാഷ് വളം നല്‍കുക.