നെല്ലോലകളില്‍ തവിട്ടു നിറത്തില്‍ അണ്ഡാകൃതിയിലോ, വൃത്താകൃതിയിലോ ഉള്ള പുള്ളിക്കുത്തുകള്‍ കാണപ്പെടുന്നു.
രോഗം കൂടിയാല്‍ ഇലകള്‍ ഉണങ്ങിച്ചുരുണ്ടുപോകുന്നു.
രോഗബാധയില്ലാത്ത വിത്തുകള്‍ ഉപയോഗിക്കുക.
പ്രതിരോധശേഷിയുള്ള ഇനമായ രമ്യ കൃഷി ചെയ്യുക.
സന്തുലിത വളപ്രയോഗം നടത്തുക.
കാര്‍ബെന്‍ഡാസിം 50%WP (500 g /ha ) അല്ലെങ്കില്‍ മാങ്കോസബ് 2-4 g /ലി തളിക്കുക.