രോഗഹേതു : കുമിള്‍
ഇലകളില്‍ കണ്ണിന്റെ ആകൃതിയും തവിട്ടു നിറവുമുള്ള പുള്ളികുത്തുകളാണ് ഈ രോഗത്തിന്റെ ലക്ഷണം
പുള്ളികുത്തുകള്‍ കൂടിച്ചേര്‍ന്ന്‍ ഇല മുഴുവന്‍ കരിയുന്നു .
കതിര്‍ നിറയുന്ന സമയത്താണ് രോഗബാധ ഉണ്ടാകുന്നതെങ്കില്‍ കതിരിന്റെ കഴുത്തുഭാഗം തവിട്ടു കലര്‍ന്ന കറുപ്പു നിറമാകുമയും അവിടെ വച്ച് കതിര്‍ ഒടിഞ്ഞു പോകുകയും ചെയ്യുന്നു.. (കുലവാട്ടം)
കുലവാട്ടം ബാധിച്ച കതിരിലെ നെന്മണികള്‍ മിക്കവാറും പതിരായിരിക്കും
പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ - സ്വര്‍ണപ്രഭ, സുവര്‍ണ്ണമോടന്‍, മകം, ഓണം, ജയ, ആതിര
ഇലകളിലെ രോഗബാധയ്‌ക്കെതിരെ കാര്‍ബെന്‍ഡാസിം 50% WP (500 ഗ്രാം /ha) അല്ലെങ്കില്‍ ഹെക്സാകൊണാസോള്‍ (1lit/ha) തളിയ്ക്കുക.