ലക്ഷണങ്ങൾ
മൂപ്പെത്തുന്നതിന് മുമ്പായി മഞ്ഞളിച്ച പുഴുക്കുത്തേറ്റ കായ്കള്‍ അഴുകിപോകുന്നു.
നിയന്ത്രണമാര്‍ഗങ്ങള്‍
- നടീലിനു മുമ്പ് തടം കിളച്ചിളക്കി സുര്യപ്രകാശം കൊള്ളിക്കുക.
- കായ്പിടിത്തം ആരംഭിക്കുന്നതോടെ കടലാസ് കവര്‍ കൊണ്ട് അവയെ സംരക്ഷിക്കുക.
- കീട ബാധയുള്ള കായ്കള്‍ യഥാസമയം നശിപ്പിക്കുക.
- മിത്ര കുമിളായ ബിവേറിയ ബാസിയാന 10%WP (200 ഗ്രാം/10 ലിറ്റര്‍ /സെന്റ്) എന്ന തോതില്‍ തളിയ്ക്കുക.
- പൂവിട്ടു തുടങ്ങുമ്പോള്‍ തന്നെ ഫിറമോണ്‍ കെണികള്‍ (15 സെന്റിന് ഒന്ന്) എന്ന നിരക്കില്‍ പന്തലില്‍ കെട്ടി തൂക്കുക.
- കൂടുതൽ വിവരങ്ങൾക്കായി 1800 425 1661 എന്ന നമ്പറിൽ ബന്ധപ്പെടുക.