info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങൾ

  • വേരുകളില്‍ മുഴകളുണ്ടാകുന്ന മെലോയിഡോഗയിന്‍ ഇന്ഗോനിട്ട, വേരുകള്‍ തുരന്നു കയറുന്ന റാഡോഫോളസ് സിമിലസ് എന്നീ നിമാവിരകളാണ് കുരുമുളക് നഴ്സറിയിലും തോട്ടങ്ങളിലും സാധാരണ കണ്ടുവരാറുള്ളത്.
  • ഇവയുടെ ആക്രമണം മൂലം തൈകളുടെ വളര്‍ച്ച മുരടിക്കുകയും ഇലകള്‍ മഞ്ഞളിക്കുകയും ഇലയുടെ ഞരമ്പുകള്‍ക്കിടയിലെ ഹരിതകം നഷ്ടമാകുകയും ചെയ്യുന്നു.
  • ഈ വള്ളികള്‍ക്ക് പിന്നീട് സാവധാനവാട്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

നിയന്ത്രണ മാർഗങ്ങൾ

  • സുര്യ താപീകരണം ചെയ്ത മണ്‍മിശ്രിതം നിമാവിരകളെ നിയന്ത്രിക്കാന്‍ സാധിക്കും
  • ട്രൈക്കോഡര്‍മ 1-2 ഗ്രാം ഒരു കിലോഗ്രാം മിശ്രിതത്തിന് ഉപയോഗിക്കണം
  • കമ്മ്യൂണിസ്റ്റ്‌ പച്ച / ശീമക്കൊന്ന പച്ചിലവളം ധാരാളമായി മണ്ണിlല്‍ ചേര്‍ത്തു കൊടുക്കുക
  • 2-3 കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക്‌ ചേര്‍ക്കുക
  • രൂക്ഷമായ ലക്ഷണമുള്ള വള്ളികള്‍ നശിപ്പിച്ചുകളയുക
  • ആരോഗ്യമുള്ള തലകള്‍ മാത്രം നടാനെടുക്കുക.
  • കൂടുതൽ നിയന്ത്രണമാർഗങ്ങൾക്കായി 1800 425 1661 എന്ന ടോൾഫ്രീ നമ്പറിലേയ്ക്ക് വിളിക്കുക.