ചിലകാലങ്ങളില്‍ മാത്രം കാണപെടുന്ന ഒരു കീടമാണിത്. കുരുമുളകില്‍ വേനല്‍ മാസങ്ങളിലാണ് ഇതിന്റെ ആക്രമണം. കുരുമുളകിന്റെ വേരുകളില്‍ ഇത് കോളനി രൂപീകരിക്കുന്നു. മെഴുക് സ്വഭാവമുള്ള പൊടിപോലുള്ള ആവരണമാണ് ഇതിന്റെ സാന്നിദ്ധ്യം അറിയിക്കുന്നത്. ആക്രമണത്തിന്റെ ഫലമായി ചെടി മഞ്ഞയാകുന്നു. രൂക്ഷമാകുന്ന അവസ്ഥയില്‍ ശാഖകള്‍ ഉണങ്ങിപോകുന്നു. കേടുപാടുകള്‍ വളരെ സാവധാനത്തിലാണ്. അതുകൊണ്ട് നിയന്ത്രണമാര്ഗ്ഗങ്ങള്അവലംബിക്കുന്നത് വളരെ വൈകിയിട്ടായിരിക്കും.