കേരളത്തില്‍ കുരുമുളകിനെ ആക്രമിക്കുന്ന ഒരു പ്രധാന കീടമാണ് പൊള്ളുവണ്ട്. കൂമ്പും തിരിയും മണിയുമെല്ലാം ഈ കീടം ഭക്ഷിക്കുന്നു. കീടബാധയേറ്റമണികള് തുടക്കത്തില്‍ മഞ്ഞളിച്ചു പിന്നെ കറുത്ത്, ഞെക്കിയാല്‍ പെട്ടെന്ന് പൊടിഞ്ഞുപോകുന്നു. ഈ കീടത്തിന്റെ ആക്രമണം വിളവില്‍ ഗണ്യമായ നഷ്ടമാണുണ്ടാക്കുക. അതുകൊണ്ടുതന്നെ ഇതിന്റെ നിയന്ത്രണം അതീവ പരിഗണന അര്‍ഹിക്കുന്നു.