കുരുമുളകില്‍ താരതമ്യേന അത്ര മാരകമല്ലാത്ത ഒരു കീടബാധയാണ് ഇലപ്പേന്‍. സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന കൃഷിയിടങ്ങളില്‍ ഇവയുടെ ഉപദ്രവം കൂടുതലാണ്. ഇലപ്പേനുകള്‍ ഇലകളെ ആക്രമിച്ച് വ്രണങ്ങള്‍ ഉണ്ടാക്കുന്നു. കീടബാധയേറ്റ ഇല കനം കൂടി ചുരുണ്ട് വികൃതമാകുന്നു. താരതമ്യേന കിളുന്തിലകളെയും തണ്ടുകളേയുമാണ് കൂടുതല്‍ ബാധിക്കുന്നത്. നാശനഷ്ടങ്ങള്‍ അത്ര വലുതല്ലെങ്കിലും നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടത് ആവശ്യമാണ്.