ഇലകളില്‍ മഞ്ഞ നിറത്തിലുള്ള പാടുകള്‍ കാണുന്നു. ഇല വിടര്‍ന്നുവരുന്നതിനു കാലതാമസമുണ്ടാവുകയും വിളവു കുറയുകയും ചെയ്യുന്നു.
ഇലയുടെ അറ്റം തവിട്ടു നിറമായി കരിഞ്ഞ് ഒടിഞ്ഞ് പോകുന്നു .
ഇലകള്‍ ചുരുണ്ട് വികൃതമായിത്തീരുന്നു. കണ്ണാടി ഇലയും ഇതുപോലെയായിത്തീരുന്നു. അഭാവം രൂക്ഷമാകുമ്പോള്‍ വളര്‍ച്ച നിലയ്ക്കുന്നു.
കുലയുടെ തലഭാഗം പുറത്തേയ്ക്കുവരുകയും ബാക്കിഭാഗം തടയ്ക്കുള്ളില്‍ കുടുങ്ങിയതുപോലെയും കാണുന്നു.
Management
ശുപാര്‍ശപ്രകാരമുള്ള ജൈവവളം നല്‍കണം
നടുമ്പോള്‍ തന്നെ വാഴയൊന്നിന് 20 മുതല്‍ 50 ഗ്രാം ബോറാക്‌സ് ഇട്ട് കൊടുക്കുക.
വാഴ നട്ട് നാലും അഞ്ചും മാസങ്ങളില്‍ രണ്ടു ഗ്രാം ബോറിക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കുക. രസകദളി ഇനങ്ങള്‍ക്ക് നാലും ആറും മാസങ്ങളില്‍ 5 ഗ്രാം ബോറിക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കുന്നത് പഴത്തിന്റെ് കല്ലിപ്പ് കുറച്ച് വിളവ് കൂടാന്‍ സഹായിക്കുന്നു.