info@krishi.info1800-425-1661
Welcome Guest

Symptoms

  • വാഴത്തടയിലുള്ള ദ്വാരങ്ങളിലൂടെ നിറമില്ലാത്ത ജെല്ലി പോലുള്ള ദ്രാവകം ഊറിവരും.ഇത് പിന്നീട് വയലറ്റ് നിറമായി മാഠും
  • ഇലകള്‍ മഞ്ഞളിച്ചു ഉണങ്ങുന്നു.
  • വാഴതൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു.
  • വാഴക്കുലകള്‍ പാകമാകാതെ ഒടിഞ്ഞു തൂങ്ങുന്നു.

Management

   

  • നടാനായി ആരോഗ്യമുള്ള വാഴക്കന്നുകള്‍ തിരഞ്ഞെടുക്കുക.
  • ആക്രമണത്തിനു വിധേയമായ വാഴകള്‍ പറമ്പില്‍ നിന്നും മാറ്റി കമ്പോസ്റ്റാക്കുക.
  • ഉണങ്ങിതൂങ്ങുന്ന മൂത്ത ഇലകള്‍ മുറിച്ചു മാറ്റുക.
  • വാഴയ്ക്ക് 3 മാസം പ്രായമാകുമ്പോള്‍ ഇലപ്പോളകള്‍ക്കിടയില്‍ വേപ്പിന്‍കുരു നല്ലതുപോലെ പൊടിച്ചത് നിറയ്ക്കുക. ഒരു വാഴയ്ക്ക്  50 ഗ്രാം വേപ്പിന്‍കുരു വേണ്ടിവരും.
  • വാഴത്തട അരമീറ്റര്‍ നീളമുള്ള കഷണങ്ങളാക്കി മുറിച്ചു നെടുകെ പിളര്‍ന്ന് അവിടവിടെയായി കമഴ്ത്തിവച്ചാല്‍ വണ്ടുകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും. അവയെ ശേഖരിച്ചു നശിപ്പിക്കാം.
  • ക്ലോര്‍പൈറിഫോസ് (റഡാര്‍) 20EC 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയ ലായനിയില്‍ ഒരു മില്ലി സാന്‍ഡൊവിറ്റ് കൂടി ചേര്‍ക്കണം. ഈ ലായനി റോക്കര്‍ സ്‌പ്രേയറിന്റെ സഹായത്തോടെ ഇലക്കവിളുകളില്‍ നിറയ്ക്കുകയും വാഴത്തടയില്‍ തളിയ്ക്കുകയും ചെയ്യണം.   വാഴത്തടയില്‍ കാണുന്ന  ദ്വാരങ്ങള്‍ക്കകത്തേക്ക്, സ്പ്രേയര്‍  നോസ്സില്‍ കടത്തി ശക്തിയായി തളിക്കണം.