രോഗഹേതു: വൈറസ്
രോഗം പരത്തുത് : ഇലപ്പേന്‍
വൈറസ് രോഗങ്ങളുടെ ഉറവിടം നശിപ്പിക്കലാണ് ഏറ്റവും പ്രധാനം. രോഗം ബാധിച്ച വാഴ വേരോടെ പിഴുത് തീയിട്ടു നശിപ്പിക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യുക.
രോഗം ബാധിച്ച വാഴകളുടെ കുന്നുകള്‍ ഒരിക്കലും നടാന്‍ ഉപയോഗിക്കരുത്.
രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നു മാത്രം കുന്നുകള്‍ തിരഞ്ഞെടുക്കുക.
ഇടയ്ക്ക് നിരീക്ഷണം നടത്തി തോട്ടത്തിലെ രോഗലക്ഷണം കാണുന്ന വാഴകള്‍ തുടക്കത്തില്‍ തന്നെ ചുവടോടെ പിഴുത് നശിപ്പിക്കുക.
വാഴ നടുമ്പോള്‍ ഒരു കിലോ കുമ്മായവും 200 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ചേര്‍ക്കുക. (കുമ്മായം ചേര്ത്ത് 3 ആഴ്ച കഴിഞ്ഞേ മഗ്നീഷ്യം സള്ഫേറ്റ് ചേര്‍ക്കാവു).
കുഴിയില്‍ തൈലപ്പുല്ലിന്റെ (ലെമണ്‍ഗ്രാസ്) തണ്ടും ഇലയും വിരിച്ചിട്ട് നടുക.
കന്നു നട്ട് 20 ദിവസം കുഴിഞ്ഞ് 25 ഗ്രാം വീതം കാര്ബോസള്‍ഫാന്‍ തടത്തില്‍ ഇട്ട് മണ്ണുമായി ചേര്ക്കുുക.
രോഗവാഹികളായ ഇലപ്പേനിനേയും മീലിമൂട്ടയേയും നിയന്ത്രിക്കുക. കീടനാശിനി വാഴത്തടത്തില്‍ ചേര്‍ക്കുമ്പോള്‍ മണ്ണില്‍ നനവുണ്ടായിരിക്കണം.
വൈറസ് ഇന്ഡെക്‌സ് ചെയ്ത ടിഷ്യുകള്ച്ചര്‍ വാഴകള്‍ നടുക.
പയറുവര്‍ഗ്ഗ വിളകളും വെള്ളരിവര്‍ഗ്ഗ വിളകളും ഇടവിളയായി കൃഷി ചെയ്യുന്നത് ഒഴിവാക്കുക.