info@krishi.info1800-425-1661
Welcome Guest

Symptoms

 രോഗഹേതു:  ബാക്ടീരി

 വാഴയുടെ മാണവും കുന്നുകളും നിറവ്യത്യാസം വന്നു  അഴുകിത്തുടങ്ങുന്നു

ഒടിഞ്ഞു വീഴുന്ന  തടങ്ങളുടേയും മാണത്തിന്റെ്‌യും ഉള്‍ഭാഗം കറുത്ത്   വലയാകൃതിയില്‍ അഴുകിയിരിക്കുതായി കാണാം.

വാഴയുടെ തട മണ്ണിനു തൊട്ടു മുകളിലുള്ള ഭാഗത്തുവച്ച്   ഒടിഞ്ഞു വീഴുന്നു.

 

Management

 രോഗം വന്ന  വാഴകള്‍ വേരോടുകൂടി പിഴുതു മാറ്റി നശിപ്പിക്കുക

വാഴക്കന്നുകള്‍ രോഗവിമുക്തമായ തോട്ടങ്ങളില്‍ നിന്നു മാത്രം ശേഖരിച്ച് കന്നുകളുടെ ചുവട്   4 ഗ്രാം  ഫൈറ്റോലാന്‍  1 ലിറ്റര്‍ വെള്ളത്തില്‍ എ തോതില്‍ ചേര്‍ത്തു തയ്യാറാക്കിയ ലായനിയില്‍ അരമണിക്കൂര്‍ നേരം മുക്കിവച്ചതിനുശേഷം നടാന്‍ ഉപയോഗിക്കുക.

ബ്ലീച്ചിംഗ് പൗഡര്‍ തുണിയില്‍ കിഴി കെട്ടി  ചാലിലും വാഴചുവട്ടിലും ഇടുന്നതു  ഉത്തമമാണ്.

മറ്റു വാഴകളിലേക്കു രോഗം പകരാതിരിക്കാന്‍  4 ഗ്രാം ഫൈറ്റോലാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന  തോതില്‍ കലക്കിയ  ലായനിയോ, 1% ബോര്‍ഡോമിശ്രിതമോ 10 ലിറ്റര്‍ വീതം വാഴച്ചുവട്ടില്‍ ഒഴിച്ചു നല്ലതുപോലെ നനയ്ക്കണം.

വാഴകന്നുകള്‍ ചാണകക്കുഴമ്പില്‍ മുക്കി, തണലില്‍ ഉണക്കിയ ശേഷം നടുക