കായിൽ ഉണ്ടാകുന്ന മുറിവിലൂടെയാണ് കുമിൾ ഉള്ളിൽ കയറുന്നത്.
അതിന്റെ ഫലമായി കായ അഴുകുന്നു.
രോഗം ബാധിച്ച കായയിൽ വെളുത്ത കുമിളിന്റെ വളർച്ച കാണാൻ സാധിക്കും.
മണ്ണിനോട് തൊട്ടു കിടക്കുന്ന കായയിലാണ് ലക്ഷണങ്ങൾ ആദ്യം കാണുന്നത്.
കായ നേരിട്ട് മണ്ണിൽ പതിക്കാതിരിക്കാൻ പുതയിട്ടു കൊടുക്കുക.
സ്യൂഡോമോണസ് അല്ലെങ്കിൽ ട്രൈക്കോഡെർമ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കൊടുക്കുന്നത് നല്ലതാണ്.
രോഗം ബാധിച്ച കായ്കൾ പിഴുത് നശിപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്കായി 1800 425 1661 ൽ ബന്ധപ്പെടുക.