മരത്തെ മുഴുവനായി നശിപ്പിക്കുന്ന ഈ കീടം കനത്ത നഷ്ടമുണ്ടാക്കുന്ന ഒന്നാണ്. ഇലകള്‍ മഞ്ഞ നിറം പ്രാപിച്ചു കൊഴിയുക , ചെറിയ ശിഖരങ്ങള്‍ ഉണങ്ങി പോകുക, തടിയുടെ കടഭാഗത്ത് ദ്വാരങ്ങള്‍ ഉണ്ടാക്കുകയും അതിലൂടെ പശ പോലുള്ള ഒരു ദ്രാവകം ഒലിക്കുകയും ചെയ്യുക ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.
കീടാക്രമണം ബാധിച്ച മരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആക്രമണം ബാധിച്ച ഭാഗം മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ചെത്തി മാറ്റി കീട ദശകങ്ങളെ പുറത്തെടുത്ത് നശിപ്പിക്കുക. അതിനു ശേഷം ചുരണ്ടിയ തടി ഭാഗത്തും വേരിലും കടയ്ക്കു ചുറ്റുമുള്ള മണ്ണിലും കീടനാശിനി ഒഴിച്ച് കൊടുക്കുക. ശേഷം തടം മണ്ണിട്ട് മൂടുക.
കീടനാശിനിയെ കുറിച്ച് അറിയാന്‍ കാര്‍ഷിക വിവര സങ്കേതത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയി ബന്ധപ്പെടുക. ടോള്‍ ഫ്രീ നമ്പര്‍ :1800-425-1661