info@krishi.info1800-425-1661
Welcome Guest

symptoms

കശുമാവിന്റെ പ്രധാന ശത്രുവാണ് ഈ കീടം. മരങ്ങള്‍ തളിരിട്ടു തുടങ്ങുന്ന സമയത്താണ് പ്രാണികളുടെ ഉപദ്രവം ആരംഭിക്കുനത്. ഇളം തണ്ടുകളും പൂങ്കുലയും കരിഞ്ഞു പോകുന്നതാണ് ലക്ഷണം.

control

ബിവേറിയ ബാസിയാന ഇരുപതു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുക. മരങ്ങള്‍ തളിരിടുന്നതു മുതല്‍ കായ പിടിച്ചു തുടങ്ങുന്ന ഘട്ടം വരെയുള്ള മാസങ്ങളില്‍ രണ്ടു മുതല്‍ മൂന്നു പ്രാവശ്യം മരുന്ന് തളിച്ചാല്‍ മാത്രമേ നിയന്ത്രണം ഫലപ്രദമാകൂ .ആദ്യ മരുന്ന് തളി തളിരുകള്‍ ഉണ്ടാകുന്ന ഒക്ടോബര്‍ -നവംബര്‍ മാസങ്ങളിലും രണ്ടാമത്തേത് പൂങ്കുല ഉണ്ടാകുന്ന ഡിസംബര്‍ -ജനുവരി മാസങ്ങളിലും മൂന്നാമത്തെത് പിഞ്ചണ്ടി ഉണ്ടാകുന്ന ജനുവരി ഫിബ്രവരി മാസങ്ങളിലും അനുവര്‍ത്തിക്കണം.

രാസ കീടനാശിനികളെ കുറിച്ച് അറിയുവാനായി കാര്‍ഷിക വിവര സങ്കേതത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ആയി ബന്ധപെടുക.നമ്പര്‍ :1800-425-1661