മണല്‍ കലര്‍ന്ന മണ്ണിലാണ് രൂക്ഷമായ ആക്രമണം കാണുന്നത്.
ഇലകള്‍ മഞ്ഞളിക്കുകയും മച്ചിങ്ങകള്‍ കൊഴിയുകയും ചെയ്യുന്നു.
പുഴുക്കള്‍ തെങ്ങിന്‍റെ വേരുകള്‍ തിന്നുന്നു.
Management
തെങ്ങിന്‍ തോട്ടങ്ങള്‍ ജൂലൈ - ആഗസ്റ്റ്, സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ കിളച്ചിടുക.
തെങ്ങിന്‍ തടത്തില്‍ 5 കിലോ വേപ്പിന്‍ പിണ്ണാക്ക് / മരോട്ടി പിണ്ണാക്ക് ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ ചേര്‍ക്കുക.
ആക്രമണം രൂക്ഷമായാല്‍ ക്ലോര്‍പൈറിഫോസ് (റഡാര്‍) 20 EC, 2 മില്ലി / ലിറ്റര്‍ എന്ന കണക്കില്‍ ഉപയോഗിച്ച് തെങ്ങിന്‍ തടം കുതിര്‍ക്കുക. ഒരു തെങ്ങിന് ഏകദേശം 25 മുതല്‍ 30 ലിറ്റര്‍ ലായനി ആവശ്യമാണ്. ഏപ്രില്‍- മേയ്, സെപ്റ്റംബര്‍ എന്നീ മാസങ്ങളാണ് ഇതിന് പറ്റിയത്.
കൂടുതൽ നിയന്ത്രണമാർഗങ്ങൾക്കായി 1800 425 1661 എന്ന ടോൾഫ്രീ നമ്പറിലേയ്ക്ക് വിളിക്കുക.