info@krishi.info1800-425-1661
Welcome Guest

Management

(i)  കായീച്ച ആക്രമിച്ച പഴങ്ങള്‍ ശേഖരിച്ച് നശിപ്പിക്കുക.

(ii) പഴയീച്ചക്കെണി :- പാളയങ്കോടന്‍ പഴം , ശര്‍ക്കര (3-5%) 2 മില്ലീ മാലത്തിയോണ്‍ എന്നിവയുടെ മിശ്രിതം പാത്രങ്ങളില്‍ തൂക്കിയിടുകയോ, തടികളില്‍ തളിരിടുന്നതു മുതല്‍ ആഴ്ചയിലൊരിക്കല്‍ തെച്ചുകൊടുക്കുകയോ ചെയ്യുക.

(iii)  മീതൈല്‍ യൂജിനോള്‍ കെണികള്‍ പതിനഞ്ചു സെന്റിലേക്ക് ഒരെണ്ണം എന്ന നിലയില്‍ കെട്ടി തൂക്കുക.

iv  ബിവേറിയ ബാസിയാന ഇരുപതു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കായ്ക്കുന്ന സമയത്തു മണ്ണിലൊഴിക്കുന്നതും ,വിളവെടുപ്പ് കഴിഞ്ഞു മാങ്ങകൾ ഒരു ശതമാനം ഉപ്പുള്ള ചെറു ചൂട് വെള്ളത്തിൽ പതിനഞ്ചു മിനുട്ട് മുക്കി വക്കുന്നതും കായിച്ചക്കെതിരേ നിർദ്ദേശിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി കാർഷിക വിവര സങ്കേതത്തിന്റെ ടോൾ ഫ്രീ നമ്പർ ആയി ബന്ധപ്പെടാം.1800 -425 -1661