Symptoms
- ഓലക്കാലുകള്‍ വാരിയെല്ലുകള്‍ പോലെ വളയുന്നു.
- ഓലകളില്‍ മഞ്ഞനിറം.
- ഓലക്കാലുകളുടെ അരികും അഗ്രവും കരിയുന്നു.
- മച്ചിങ്ങയും ഇളം തേങ്ങകളും ധാരാളമായി പൊഴിയുന്നു.
Management
- രോഗ പ്രതിരോധ ശേക്ഷിയുള്ള ഇനങ്ങളായ ചന്ദ്രശങ്കര, കല്പസങ്കര എന്നിവ കൃഷി ചെയുക
- കഠിനരോഗം ബാധിച്ച തെങ്ങുകളും കായ്ച്ചു തുടങ്ങുന്നതിനു മുന്‍പ് രോഗം ബാധിച്ച തൈകളും മുറിച്ചുമാറ്റുക.
- ജൈവവളവും രാസവളവും ഉള്‍പ്പെടുത്തി സന്തുലിതമായ വളപ്രയോഗം നടത്തുക
- ജൂണ്‍ മാസത്തില്‍ 1 – 2 കിലോഗ്രാം കുമ്മായം നല്‍കുക
- വളപ്രയോഗത്തിനൊപ്പം 0.5 – 1 കിലോഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും സൂകഷ്മൂലകങ്ങളുടെ മിക്സ്ചര്‍ 250 ഗ്രാം വീതവും നല്‍കുക.
- ശരിയായ ജലസേചനവും നീര്‍വാര്‍ച്ച സൌകര്യവും ഉറപ്പു വരുത്തുക
- രോഗവാഹികളായ കീടങ്ങള്‍ക്ക് എതിരെ റോഗര്‍ / ഡൈമെത്തോയേറ്റ് 1.5 മില്ലി / ലിറ്റര്‍ എന്ന തോതില്‍ ഓലകളില്‍ തളിക്കുക
- കൂടുതല്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ക്കായി 1800 425 1661 എന്ന ടോള്‍ഫ്രീ നമ്പരിലേയ്ക്ക് വിളിക്കുക