Symptoms
- 2 – 3 മാസം പ്രായമുള്ള മച്ചിങ്ങകളില്‍ ത്രികോണാക്രിതിയിലൂളള പാടുകള്‍ മോടി ന്റെ താഴെയായി ഇളം മഞ്ഞനിറത്തില്‍ കാണുന്നു.
- തേങ്ങയുടെ തൊണ്ടില്‍ കരപ്പനും വീണ്ടു കീറിയ ചാലുകളും കാണപ്പെടുന്നു.
- രൂക്ഷമായ കീടബാധയേറ്റ മച്ചിങ്ങകള്‍ പൊഴിഞ്ഞു വീഴുന്നു
- തേങ്ങയുടെ വലുപ്പും കുറയുക, കൊപ്രയുടെ ഗുണവും തൂക്കവും കുറയുക, ചകിരി കട്ട പിടിക്കുക എന്നിവയാണ് മറ്റ് ദോഷ ഫലങ്ങള്‍.
Management
- തെങ്ങിന്‍ മണ്ട വൃത്തിയാക്കുക
- ഏപ്രില്‍ - മേയ്, ആഗസ്റ്റ് - സെപ്റ്റംബര്‍ , ഡിസംബര്‍ - ജനുവരി എന്നീ മാസങ്ങളില്‍ 2 % വീര്യമുള്ള വേപ്പെണ്ണ –വെളുത്തുള്ളി മിശ്രിതം തളിച്ചുകൊടുക്കുക അല്ലെങ്കില്‍ അസാഡിറക്ടിന്‍ (നീമസാല്‍ ) 5 മില്ലി / ലിറ്റര്‍ എന്ന തോതില്‍ തളിക്കുക.
- പരാഗണം നടന്നു കൊണ്ടിരിക്കുന്ന പൂങ്കുല ഒഴികെ ഏറ്റവും മുകളിലുള്ള അഞ്ച് ഇളം കുലകളില്‍ ചെറുകണികകളായി വേണം തളിയ്ക്കാന്‍.
- കൂടുതൽ നിയന്ത്രണമാർഗങ്ങൾക്കായി 1800 425 1661 എന്ന ടോൾഫ്രീ നമ്പറിലേയ്ക്ക് വിളിക്കുക.