നാമ്പോലകള്‍, പൂങ്കുലകള്‍, മച്ചിങ്ങകളുടെ തൊപ്പിക്കുള്‍ വശം തുടങ്ങി എല്ലാ മൃദുഭാഗങ്ങളിലും കൂട്ടം കൂട്ടമായി കാണപ്പെടുന്നു.
പൂങ്കുലകള്‍ കരുവാളിക്കുന്നു, നാമ്പോലകള്‍ കുരുടിച്ച് രൂപ വ്യത്യാസം വരുന്നു. ഓല ചീയല്‍ രോഗത്തോട് സാമ്യം തോന്നാം.
മച്ചിങ്ങ ഉണങ്ങുകയും പൊഴിയുകയും ചെയ്യുന്നു
Management
തെങ്ങിന്‍റെ മണ്ടയില്‍ കാണുന്ന മുരടിച്ച കരുവാളിച്ച പൂങ്കുലകള്‍ മാറ്റി വൃത്തിയാക്കണം
ആക്രമണത്തിന്റെ ആരംഭഘട്ടങ്ങളില്‍ ഗുണനിലവാരമുള്ള വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം (2 %) മണ്ട നന്നായി നനയുന്ന രീതിയില്‍ തളിയ്ക്കുക
ആക്രമണം രൂക്ഷമാണെങ്കില്‍ 1.5 മില്ലി ഡൈമെത്തോയേറ്റ് (റോഗര്‍ ) 30 EC, ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്തുണ്ടാക്കിയ ലായനി നാമ്പോലയിലും ഇളം കുലകളിലും പതിക്കുന്ന രീതിയില്‍ ഒരു റോക്കര്‍ സ്പ്രേയര്‍ ഉപയോഗിച്ച് തളിയ്ക്കുക
കൂടുതൽ നിയന്ത്രണമാർഗങ്ങൾക്കായി 1800 425 1661 എന്ന ടോൾഫ്രീ നമ്പറിലേയ്ക്ക് വിളിക്കുക.