തെങ്ങിന്‍ തടിയിലെ ദ്വാരങ്ങളിലൂടെ തവിട്ടു നിറത്തിലുളള ദ്രാവകം പുറത്തേയ്ക്കു വരുന്നു.
ആരോഗ്യമുള്ള പച്ചോലകള്‍ മഞ്ഞള്ലിച്ചു വടി ഉണങ്ങുന്നു.
മടലില്‍ തടിയോടു ചേരുന്ന ഭാഗത്ത് വിള്ളലുകള്‍ കാണുന്നു.
മണ്ട മറിഞ്ഞു വീഴുന്നു.
Management
തടിയില്‍ കോത വെട്ടുന്നത് ഒഴിവാക്കുക
അര മീറ്റര്‍ നീളമുള്ള തെങ്ങിന്‍തടി കഷണങ്ങള്‍ / പച്ച മടല്‍, നെടുകെ പിളര്‍ന്നു അതില്‍ പുളിപ്പിച്ച കള്ള /പൈനാപ്പിള്‍ /പുലിപ്പിച്ച കരിമ്പിന്‍ ചാര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന്‍ പരത്തി ഒഴിച്ചശേഷം കെണി ഉണ്ടാക്കി കീടത്തെ ആകര്‍ഷിക്കാം. ഇപ്രകാരം പിടികൂടുന്ന ചെല്ലികളെ യഥാസമയം നശിപ്പിക്കാം.
പാറ്റ ഗുളിക ഒരു ഓലക്കവിളില്‍ രണ്ടെണ്ണം എന്ന തോതില്‍ ഏറ്റവും ഉള്ളിലുളള രണ്ട്ഓലക്കവിളുകളില്‍ നാല്‍പ്പത്തിയഞ്ച് ദിവസത്തിലൊരിക്കല്‍ നിക്ഷേപിക്കാം.
ഡൈക്ലോര്‍വോസ് (നുവാന്‍ ) 100 EC. 10 മില്ലി / 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മറ്റുള്ള എല്ലാ ദ്വാരങ്ങളുമടച്ച് മുകളിത്തെ ദ്വാരത്തിലൂടെ മാത്രം ഉള്ളിലേക്ക് ഒഴിക്കുക. മണ്ടയില്‍ കൂടിയും ഒഴിക്കുക.
ഫിറമോന്‍ കെണി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
കീടാക്രമണം 100 % ഉറപ്പാക്കിയതിന് ശേഷമേ ഉപയോഗിക്കാവു. ഗ്രൂപ്പടിസ്ഥാനത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് അഭികാമ്യം. രണ്ട് ഹെക്ടറിന് 1 കെണി എന്ന തോതില്‍ ഉപയോഗിക്കാം.
കൃത്യമായ നിരീക്ഷണം സാദ്ധ്യമല്ലാത്ത അവസരങ്ങളിലും ആക്രമണം ഏത് കീടത്തിന്‍റെ ആണ്‍ എന്ന്‍ ഉറപ്പില്ലാത്ത അവസരങ്ങളിലും കെണികള്‍ സ്ഥാപിക്കാതിരിക്കുക.
കൊമ്പന്‍ ചെല്ലിയ്ക്ക് 8 അടി പൊക്കത്തിലും, ചെമ്പന്‍ ചെല്ലിക്ക് 5 അടി പൊക്കത്തിലും വേണം കെണി കെട്ടിവയ്ക്കാന്‍. ബാക്കറ്റിനുള്ളില്‍ സോപ്പ് വെള്ളം കരുതാന്‍ മറക്കരുത്.
5 ദിവസം കൂടുമ്പൊള്‍ പഴകിയ സോപ്പ് ലായനി മാറ്റി പുതിയത് ചേര്‍ക്കുക.
ഫിറമോന്‍ സാഷേ മാറ്റി കൊടുക്കേണ്ട ആവശ്യമില്ല.
2 ദിവസം തുടരെ കെണിയില്‍ ചെള്ളികള്‍ വീഴുന്നില്ല എന്നു കണ്ടാല്‍ സാഷേ മാറ്റി വായു കടക്കാത്ത രീതിയില്‍ ടിന്നിലിട്ട് കുട്ടികള്‍ എടുക്കാത്ത സ്ഥലത്ത് സുക്ഷിച്ച് വയ്ക്കാം. സാധാരണ കാലാവസ്ഥയില്‍ 2 – 2 മാസം വരെ ഉപയോഗിക്കാം
കൂടുതൽ നിയന്ത്രണമാർഗങ്ങൾക്കായി 1800 425 1661 എന്ന ടോൾഫ്രീ നമ്പറിലേയ്ക്ക് വിളിക്കുക.