info@krishi.info1800-425-1661
Welcome Guest

Symptoms

  • വണ്ടുകള്‍ തെങ്ങിന്‍റെ കൂമ്പിനുള്ളില് തുളച്ചുകയറി ഉല്‍ഭാഗംതിന്ന്‍ ചണ്ടി പുറത്തു തള്ളുന്നു.
  • ‌‍‌ദ്വാരങ്ങള്‍ ചവച്ചു തുപ്പിയ അവശിഷ്ടങ്ങള്‍ കൊണ്ട് മൂടിവച്ചിരിക്കും.
  • വിരിഞ്ഞു വരുന്ന കൂമ്പോലകളില്‍ ത്രികോണാകൃതിയിലുളള മുറിവുകള്‍ കാണിക്കുന്നു.

Management

  • വണ്ടുകളെ ചെല്ലിക്കോല്‍ കൊണ്ട് കുത്തിയെടുക്കുക.
  • ഏറ്റവും ഉള്ളിലുളള രണ്ട് ഓലക്കവിലുകളില്‍ പാറ്റ ഗുളിക രണ്ടെണ്ണം വീതം നല്പ്പത്തിയഞ്ച് ദിവസത്തിലൊരിക്കല്‍ നിക്ഷേപിക്കുക.
  • 250 ഗ്രാം വേപ്പിന്‍ പിണ്ണാക്കോ മരോട്ടി പിണ്ണാക്കോ 250 ഗ്രാം മണലുമായി ചേര്‍ത്ത് തെങ്ങിന്‍റെ നാമ്പോലയ്ക്ക്‌  ചുറ്റുമുള്ള  3 – 4  ഓലയിടുക്കുകളില്‍  രണ്ടു തവണ  (ഏപ്രില്‍ - മേയ്, സെപ്റ്റംബര്‍ - ഒക്റ്റോബര്‍ ) നിറയ്ക്കുക.
  • വളക്കുഴികളില്‍ പെരുവലം 10 കിലോ / 100 കിലോ വളത്തിന് എന്ന നിരക്കില്‍ ചേര്‍ത്ത് ഇളക്കുക.
  • ഫിറോമോന്‍ കെണികള്‍ ഉപയോഗിക്കാം.
  • മിത്ര കുമിള്‍ (Metarrhizhium) കള്‍ച്ചര്‍ ലായനി  (800 മില്ലി /10  m3) വളക്കുഴികളില്‍ ചേര്‍ത്തിളക്കി പുഴുക്കളെ നശിപ്പിക്കാം.
  • ബാക്കുലോ വൈറസ് ബാധിച്ച വണ്ടുകളെ ഹെക്ടറിന് 10 – 15 എണ്ണം വിടുക.
  • മണ്ട വൃത്തിയാക്കിയതിന് ശേഷം 20 ഗ്രാം ഫിപ്രോണിൽ 200 ഗ്രാം മണലുമായി ചേര്‍ത്ത് ഏറ്റവും ഉള്ളിലുള്ള  2 ഓലക്കവിളുകൾക്കിടയിൽ നിക്ഷേപിക്കുക. 
  • കൂടുതൽ നിയന്ത്രണമാർഗങ്ങൾക്കായി 1800 425 1661 എന്ന ടോൾഫ്രീ നമ്പറിലേയ്ക്ക് വിളിക്കുക.