ഇളം തണ്ട് വാടി തൂങ്ങുകയും കരിയുകയും ചെയ്യുന്നു.
പുഴുക്കുത്തേറ്റ ഭാഗത്തുള്ള ദ്വാരത്തില്‍ കൂടി പുഴുവിന്‍റെ വിസര്‍ജ്ജ്യം പുറത്തു കാണപെടുന്നു.
ആക്രമണ വിധേയമായ ഭാഗംങ്ങള്‍ ശേഖരിച്ചു നശിപ്പിക്കുക.
ആക്രമാണാരഭത്തില്‍ 5 ശതമാനം വീര്യത്തില്‍ വേപ്പിന്‍ കുരു സത്ത് തളിക്കാവുന്നതാണ്.
ബാസിലസ് തുറിന്‍ജിയസിസ് ഫോര്മുലേഷന്‍ (ഡൈപ്പല്‍ 1 മില്ലി /ലിറ്റര്‍ വെള്ളം) തളിക്കുക.
ആക്രമണം രൂക്ഷമാകുകയാണെങ്കില്‍ ക്വിനാല്ഫോസ് (എക്കാലക്സ്) 25 EC ,2 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ തളിക്ക്കുക.