info@krishi.info1800-425-1661
Welcome Guest

Useful Links

നാളികേര ടെക്‌നോളജി മിഷന്‍ പദ്ധതികള്‍ക്ക് അനുമതി

Last updated on Aug 22nd, 2017 at 05:47 PM .    

കേരോത്പന്നങ്ങളുടെ നിര്‍മ്മാണവും സംസ്‌ക്കരണവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് 31.34 കോടി രൂപയുടെ 30 പദ്ധതികള്‍ക്ക് നാളികേര ടെക്‌നോളജി മിഷന്‍ പദ്ധതിയുടെ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി അനുമതി നല്‍കി. കേരളത്തില്‍ പ്രതിദിനം 15,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുളള ഒരു കോക്കനട്ട് ഓയില്‍ യൂണിറ്റിനും, പ്രതിദിനം 12,000 നാളികേരം സംസ്‌ക്കരിച്ച് ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡറും, വെര്‍ജിന്‍ കോക്കനട്ട് ഓയിലും ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുളള സമഗ്ര സംസ്‌കരണ യൂണിറ്റിനും, പ്രതിദിനം 30,000 നാളികേരം സംസ്‌ക്കരിക്കാന്‍ ശേഷിയുളള 3 കൊപ്രഡയര്‍ യൂണിറ്റുകള്‍ക്കും, പ്രതിദിനം 15,000 നാളികേരം ചിരകി ശീതീകരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്ന ഒരു യൂണിറ്റിനും അനുമതി ലഭിച്ചു.