info@krishi.info1800-425-1661
Welcome Guest

Useful Links

കൃഷിവകുപ്പിന്റെ ഹരിതകാര്‍ഡ്

Last updated on Aug 22nd, 2017 at 05:43 PM .    

തിരുവനന്തപുരം ജില്ലയിലെ കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കര്‍ഷകര്‍ക്ക് കേരള ഗ്രാമീണ്‍ ബാങ്ക് ആധാറുമായി ബന്ധിപ്പിച്ചിട്ടുളള ഡെബിറ്റ് കാര്‍ഡ് നല്‍കും. കൃഷിവകുപ്പും ഗ്രാമീണ്‍ ബാങ്കും ഇത് സംബന്ധിച്ച ധാരണയായതായി പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ അറിയിച്ചു. ഹരിതകാര്‍ഡ് എന്നറിയപ്പെടുന്ന ഈ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായും എ.റ്റി.എം. ആയും ഉപയോഗിക്കാവുന്നതാണ്. കൂടാതെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുമായും ബന്ധിച്ചിട്ടു്. യാതൊരുവിധ ചിലവുമില്ലാതെ ഒരുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഹരിത കാര്‍ഡുടമകള്‍ക്ക് ലഭിക്കും എന്ന സവിശേഷതയുമു്. കര്‍ഷകദിനത്തിന് ജില്ലയിലെ കൃഷിഭവനുകള്‍ വഴി വിതരണം ആരംഭിക്കുന്ന ഹരിതകാര്‍ഡുകള്‍ക്കായി എത്രയും വേഗം കര്‍ഷകര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ അറിയിച്ചു.