info@krishi.info1800-425-1661
Welcome Guest

Useful Links

വരള്‍ച്ചയെ തുരുത്താന്‍ ജീവാണു

Last updated on Nov 07th, 2016 at 02:03 PM .    

തമിഴ്നാട്‌ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പി. പി . എഫ് . എം (PINK PIGMENTED FACULTATIVE METHYLOTROPS ) എന്ന ജീവാണു ലായിനി വരള്‍ച്ചയെ പ്രതിരോധിക്കാനും വള്ളര്‍ച്ചയെ ഊര്‍ജ്ജിതപ്പെടുത്താനും സഹായിക്കും. ഈ ബാക്ടീരിയല്‍ ജീവാണു ലായിനി ബീജാങ്കുരണം, തൈകളുടെ വളര്‍ച്ച, കായികവളര്‍ച്ച, ഇലകളിലെ ക്ലോറോഫില്‍ വര്‍ണ്ണകം, ഇലകളുടെ വലിപ്പം, പൂവിടല്‍, കായ്പിടുത്തം ,കയ്ക്കള്‍ പക്വമാകല്‍ , കായ്കളുടെ നിറം , ഗുണം , വിത്തിന്റെ ഭാരം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ അനുയോജ്യമാണെന് ഗവേഷകര്‍ അവകാശപ്പെടുന്നു. വിളവും 100 ശതമാനം കണ്ടു വര്‍ദ്ധിക്കുന്നതായി ഗവേഷണം തെളിയിക്കുന്നു. വരള്‍ച്ചയുടെ ആഘാതം ഏറ്റ സസ്യങ്ങള്‍ ഇവയുടെ പ്രയോഗത്തിനു ശേഷം നല്ല വളര്‍ച്ച നേടിയതായും ശാസ്ത്രഞ്ജര്‍ അഭിപ്രായപെട്ടു. ഈ ജീവാണു ലായിനി തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ വില്പനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട് . ഒരു ലിറ്ററിന് 300 രൂപയാണ് വില. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ കൊയമ്പത്തൂര്‍ , മധുര കാമ്പസുകളില്‍ ഇവ ലഭ്യമാണ് . കൂടുതല്‍ ആവശ്യമുള്ളവര്‍ 15 ദിവസം മുമ്പ് ബുക്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിലാസം : ഡോ . മാരിമുത്തു പ്രൊഫസര്‍ ആന്‍റ് ഹെഡ് മൈക്രോബയോളജി വിഭാഗം തമിഴ്‌നാട്‌ കാര്‍ഷിക സര്‍വകലാശാല കൊയമ്പത്തൂര്‍ - 0422 6611294 ഫോണ്‍ - 09443572956 ഡോ. കെ. കുമാര്‍ ഫോണ്‍ - 09443572956 Email – microbiology@tnau.ac.in മധുര കാമ്പസ് ഫോണ്‍ - 045224222956

Attachments