info@krishi.info1800-425-1661
Welcome Guest

Useful Links

ജൂണ്‍ മാസം കൃഷി മന്ത്രി വിളിപ്പുറത്ത് പരിപാടി

Last updated on Jun 06th, 2018 at 04:17 PM .    

കൃഷി മന്ത്രി വിളിപ്പുറത്ത് --------------------------------------------------- കൃഷി മന്ത്രി വിളിപ്പുറത്ത് എന്ന പരിപാടിയുടെ ഭാഗമായി ബഹു. കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ ജൂണ്‍ 8 ന് മൂന്ന് മുതല്‍ നാല് മണി വരെ കര്‍ഷകരുമായി സംവദിക്കുന്നതാണ്. കര്‍ഷകര്‍ക്ക് 1800–425-1661 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ, 9447051661 എന്ന WhatsApp നമ്പറില്‍ മെസേജ് അയച്ചോ, കാര്‍ഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് പേജില്‍ കൂടിയോ ബഹു. കൃഷി മന്ത്രിയുമായി സംവദിക്കാവുന്നതാണ്. നിശ്ചിത സമയ പരിധിക്കുള്ളില്‍ ലഭിക്കുന്ന അന്വേഷണങ്ങള്‍ക്ക് മാത്രമേ ബഹു. കൃഷി മന്ത്രി നേരിട്ട് മറുപടി നല്‍കുകയുള്ളൂ. കാര്‍ഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് പേജില്‍ നിശ്ചിത പരിപാടിയുടെ ലൈവ് വീഡിയോ കാണാവുന്നതാണ്.