ടിഷ്യൂ കൾച്ചർ മേഖലയിൽ തൊഴിൽ സാധ്യതയൊരുക്കി കൃഷിവകുപ്പ് - പ്ലാന്റ് ടിഷ്യൂ കൾച്ചർ ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. – അവസാന തിയതി സെപ്റ്റംബർ 9
Last updated on
Sep 01st, 2026 at 06:49 PM .
തിരുവനന്തപുരം: തിരുവനന്തപുരം: കേരള കാർഷിക വികസന
കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം
ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്റർ
നടത്തുന്ന ആറുമാസ ദൈർഘ്യമുള്ള പ്ലാന്റ് ടിഷ്യൂ കൾച്ചർ
ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഗ്രികൾച്ചർ, ബയോളജി, ബോട്ടണി വിഷയങ്ങളിലേതെങ്കിലും
പഠിച്ച് പ്ലസ് ടു/വി.എച്ച്.എസ്.ഇ വിജയിച്ച, 2026 ഏപ്രിൽ
ഒന്നിന് 35 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
നിലവിലുള്ള സർക്കാർ സംവരണ വ്യവസ്ഥകൾ കോഴ്സിനും
ബാധകമാണ്.
മൂന്ന് മാസം പരിശീലനവും തുടർന്ന് മൂന്ന് മാസം
അപ്രന്റിസ്ഷിപ്പും ഉൾപ്പെടുന്നതാണ് കോഴ്സ്. ടിഷ്യൂ കൾച്ചർ,
നഴ്സറി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ തൊഴിൽ
കണ്ടെത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ
ആരംഭിക്കുന്നതിനും സഹായകമായ പ്രായോഗിക
പരിശീലനമാണ് കോഴ്സിലൂടെ നൽകുന്നത്.