info@krishi.info1800-425-1661
Welcome Guest

Useful Links

‘കാർഷികകേരളം – പുതുയുഗപ്പിറവിയിലേക്ക്’: സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി മത്സരം 2026-27-ലേക്ക് എൻട്രികൾ ക്ഷണിച്ചു

Last updated on Aug 29th, 2026 at 11:48 AM .    

മികച്ച ചിത്രത്തിന് ₹20,000 ഒന്നാം സമ്മാനം; എൻട്രികൾ സെപ്റ്റംബർ 30 വരെ തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി മത്സരം 2026-27-ലേക്ക് എൻട്രികൾ ക്ഷണിച്ചു. ‘കാർഷികകേരളം – പുതുയുഗപ്പിറവിയിലേക്ക്’ എന്നതാണ് ഈ വർഷത്തെ മത്സര വിഷയം. പ്രായഭേദമന്യേ ഫോട്ടോഗ്രാഫി പ്രേമികൾക്കും കർഷകർക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. കേരളത്തിന്റെ കാർഷിക മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും നൂതന മുന്നേറ്റങ്ങളും ദൃശ്യവൽക്കരിക്കുന്ന തനിമയാർന്ന ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഹൈടെക് കൃഷിരീതികൾ, നൂതന കാർഷിക സാങ്കേതികവിദ്യകൾ, കാർഷിക മേഖലയിലെ പുതുസംരംഭങ്ങൾ, സംഘകൃഷി തുടങ്ങി കേരളീയ കാർഷിക രംഗത്തെ പുതുമകളും മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ മത്സരത്തിന് സമർപ്പിക്കാം. കാർഷിക മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ, നൂതന ആശയങ്ങൾ, കൂട്ടായ്മകൾ, സംരംഭകത്വം എന്നിവയിലൂടെ രൂപപ്പെടുന്ന പുതിയ കാർഷിക കേരളത്തിന്റെ നേർക്കാഴ്ചകൾ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

Attachments