info@krishi.info1800-425-1661
Welcome Guest

Useful Links

കർഷകന് മികച്ച വില, ഉപഭോക്താവിന് ന്യായവില; വിജയമായി ‘ഓണ സമൃദ്ധി - കർഷകച്ചന്ത 2026’ 2,000 വിപണികളിലൂടെ 20.65 ലക്ഷം കിലോ കാർഷികോൽപ്പന്നങ്ങൾ സംഭരിച്ചു; 14,000 കർഷകർക്ക് പ്രയോജനം, 2.81 ലക്ഷം ഉപഭോക്താക്

Last updated on Aug 29th, 2026 at 11:46 AM .    

തിരുവനന്തപുരം: കർഷകന് മികച്ച വിപണിയും ന്യായമായ വിലയും ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താവിന് ഗുണമേന്മയുള്ള പഴം-പച്ചക്കറികൾ ന്യായവിലയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പാക്കിയ ‘ഓണ സമൃദ്ധി – കർഷകച്ചന്ത 2026’ വിജയകരമായി സമാപിച്ചു. ആഗസ്റ്റ് 22 മുതൽ 25 വരെ നാലുദിവസം സംസ്ഥാനത്തുടനീളം പ്രവർത്തിച്ച 2,000 ഓണം വിപണികൾ ഏകദേശം 14,000 കർഷകർക്ക് വിപണനാവസരം ഒരുക്കിയപ്പോൾ 2.81 ലക്ഷം ഉപഭോക്താക്കൾ വിപണികളുടെ പ്രയോജനം നേടി. കൃഷിവകുപ്പിന്റെ 1,074 കൃഷിഭവൻ വിപണികൾ, ഹോർട്ടികോർപ്പിന്റെ 766 വിപണികൾ, വി.എഫ്.പി.സി.കെ.യുടെ 160 വിപണികൾ എന്നിവ ഉൾപ്പെടെ സംസ്ഥാനത്തുടനീളം 2,000 ഓണം വിപണികളാണ് വിപണി ഇടപെടലിന്റെ ഭാഗമായി പ്രവർത്തിച്ചത്. ഈ വിപണികളിലേക്കായി കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് മുഖേനയും 20,65,500 കിലോഗ്രാം കാർഷിക ഉൽപ്പന്നങ്ങൾ സംഭരിച്ചു; 14.25 കോടി രൂപയാണ് ആകെ സംഭരണ മൂല്യം. വിപണികളിലൂടെ ഏകദേശം 8.5 കോടി രൂപയുടെ വിൽപ്പന നടന്നതോടൊപ്പം 2.81 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ ഗുണമേന്മയുള്ള പഴം-പച്ചക്കറികൾ ലഭ്യമാക്കാനും കഴിഞ്ഞു.

Attachments