ഓണവിപണി ഇടപെടലുമായി കൃഷിവകുപ്പ്; സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 22-ന് കുടപ്പനക്കുന്നിൽ
Last updated on
Aug 21st, 2026 at 03:41 PM .
തിരുവനന്തപുരം: ഓണക്കാലത്ത് കർഷകർക്ക് മികച്ച വിപണിയും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളും ഉറപ്പാക്കുന്നതിനായി കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2,000 ഓണവിപണികൾ (ഓണസമൃദ്ധി - കർഷക ചന്തകൾ) സംഘടിപ്പിക്കുന്നു. ‘കർഷകന് മികച്ച വില – ഉപഭോക്താവിന് ന്യായവില’ എന്ന സന്ദേശമുയർത്തിയാണ് കൃഷിഭവനുകൾ, വി.എഫ്.പി.സി.കെ., ഹോർട്ടികോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഓണവിപണി ഇടപെടൽ പദ്ധതി നടപ്പാക്കുന്നത്.
കർഷകന്റെ അധ്വാനഫലങ്ങൾ ഓരോ വീടുകളുടെയും ഓണസദ്യയുടെ ഭാഗമാകുന്ന ഈ വേളയിൽ, കർഷകന് അർഹമായ വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുക എന്നതാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം.