info@krishi.info1800-425-1661
Welcome Guest

Useful Links

കാലാവസ്ഥാ പ്രതിരോധ കൃഷിയിലേക്കും വിഷരഹിത ഭക്ഷ്യോൽപ്പാദനത്തിലേക്കും കേരളം: കൃഷിമന്ത്രി ടി. സിദ്ദിഖ് മിത്ര അഗ്രിഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്തു

Last updated on Aug 21st, 2026 at 03:36 PM .    

വെള്ളനാട്: കാലാവസ്ഥാ വ്യതിയാനം, തൊഴിലാളി ക്ഷാമം, വിപണന പ്രതിസന്ധി, വിഷാംശമുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ കാർഷിക മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാൻ ശാസ്ത്രീയവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ കാർഷിക രീതികളിലേക്കാണ് കേരളം മുന്നേറുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് മിത്രനികേതന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 18 മുതൽ 20 വരെ മിത്രനികേതൻ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന 'മിത്ര അഗ്രിഫെസ്റ്റ് 2026' കാർഷിക പ്രദർശന-വിപണനമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകനെ കൃഷിയിടത്തിൽ ഉറപ്പിച്ചു നിർത്തുക എന്നതാണ് സർക്കാരും സമൂഹവും ഒരുപോലെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കർഷകരാണ്. അതിനാൽ കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതിക്ഷോഭങ്ങളെയും പ്രതിരോധിക്കാൻ കഴിയുന്ന കാർഷിക രീതികൾ, വിത്തുകൾ, നടീൽ വസ്തുക്കൾ, സാങ്കേതികവിദ്യകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള സമഗ്ര ഇടപെടലുകളാണ് സർക്കാർ ആരംഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Attachments