info@krishi.info1800-425-1661
Welcome Guest

Useful Links

കൃഷി നാശം: കൃഷി- സഹകരണ വകുപ്പുകൾ വിളിച്ച് ചേർത്ത ബാങ്ക് പ്രതിനിധികളുടെ യോഗം ഇന്ന് (ആഗസ്റ്റ് 11-ന്) നിയമസഭയിൽ

Last updated on Aug 11th, 2026 at 06:45 PM .    

തിരുവനന്തപുരം: പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം, വരൾച്ച എന്നിവ കാരണം കൃഷിനാശം സംഭവിക്കുകയും കാർഷിക മേഖലയെ ഗൗരവമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരെ സംരക്ഷിക്കാനുള്ള നടപടികൾ ആലോചിക്കുന്നതിനും കർഷകർക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത കാർഷിക വായ്പ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള വിവിധ സഹായനടപടികൾ ചർച്ച ചെയ്യുന്നതിന് കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം കാർഷിക വകുപ്പിന്റെ നേതൃത്വത്തിലും സഹകരണ വകുപ്പിൻ്റെ പങ്കാളിത്തത്തോടെയും ആഗസ്റ്റ് 11-ന് രാവിലെ 10.30-ന് കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ 5B ഹാളിൽ നടക്കും. യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും.സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു യോഗത്തിൽ പങ്കെടുക്കും.