info@krishi.info1800-425-1661
Welcome Guest

Useful Links

കാർഷിക അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളം പുതിയ മുന്നേറ്റത്തിലേക്ക്: എ.ഐ.എഫ്. പരമാവധി പ്രയോജനപ്പെടുത്തണം - മന്ത്രി അഡ്വ. ടി. സിദ്ദിഖ് മൂല്യവർധന, ആധുനിക സാങ്കേതികവിദ്യ, കാർഷിക സംരംഭകത്വം എന്നിവയ്ക്ക് കൂട

Last updated on Aug 11th, 2026 at 06:44 PM .    

കോഴിക്കോട്: കാർഷിക ഉൽപ്പാദനം വർധിപ്പിക്കുന്നതോടൊപ്പം വിളവെടുപ്പിന് ശേഷമുള്ള സംസ്കരണം, മൂല്യവർധന, സംഭരണം, വിപണനം എന്നിവ ശക്തിപ്പെടുത്തിയാലേ കാർഷിക മേഖലയെ യഥാർഥ അർഥത്തിൽ സ്വയംപര്യാപ്തമാക്കാൻ കഴിയൂവെന്നും അതിനായി അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) പരമാവധി പ്രയോജനപ്പെടുത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) സംസ്ഥാന കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-ൽ ആരംഭിച്ച എ.ഐ.എഫ്. പദ്ധതി ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാർഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കുന്നതിനും കൂടുതൽ കാർഷിക സംരംഭകർക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനുമാണ് സംസ്ഥാന കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Attachments