പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു
Last updated on
Aug 02nd, 2026 at 04:03 PM .
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന മഴയെയും പ്രതികൂല
കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ
റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും
കൺട്രോൾ റൂമുകൾ തുറന്നു.
മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ
കർഷകർക്ക് അതത് ജില്ലകളിലെ കൺട്രോൾ റൂമുകളിൽ
അറിയിക്കാവുന്നതാണ്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട അടിയന്തര
സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതിക
നിർദേശങ്ങൾ നൽകുന്നതിനും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.