കർഷകരെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ആധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയ കൃഷിരീതികളും പ്രയോജനപ്പെടുത്തും: കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്
Last updated on
Jul 23rd, 2026 at 02:32 PM .
തിരുവനന്തപുരം: കർഷകരെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ഉയർത്തുന്നതിനായി ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യ, വിദ്യാലയങ്ങൾ,
ഗവേഷണ സ്ഥാപനങ്ങൾ, കർഷകർ എന്നിവയെ സംയോജിപ്പിച്ചുള്ള സമഗ്ര
കാർഷിക വികസന പദ്ധതികൾ നടപ്പാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.
ടി. സിദ്ദിഖ് പറഞ്ഞു. ഫാം ടൂറിസം, അഗ്രി സ്റ്റാർട്ടപ്പുകൾ, കാർഷിക
സംരംഭകത്വം എന്നിവയ്ക്ക് പുതിയ ഊന്നൽ നൽകിക്കൊണ്ട് സംസ്ഥാനത്ത്
2,200 കാർഷിക സംരംഭകരെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി
വ്യക്തമാക്കി.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഭാരതീയ പ്രകൃതി കൃഷി
പദ്ധതി, അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ATMA)
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാറശ്ശാല ബ്ലോക്ക് തല
കിസാൻ മേള, കിസാൻ ഗോഷ്ഠി, ഹരിത വിസ്മയം പരിപാടി
എന്നിവയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു മന്ത്രി.