പയറുവർഗ്ഗ വിളകളുടെ സംസ്കരണത്തിനും പാക്കേജിംഗിനുമായി ധനസഹായം; പൾസസ് മിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
Last updated on
Jul 22nd, 2026 at 03:15 PM .
തിരുവനന്തപുരം: പയറുവർഗ്ഗ വിളകളുടെ മൂല്യവർധന
ഉറപ്പാക്കുന്നതിനും ഉൽപ്പാദനാനന്തര അടിസ്ഥാന
സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന
സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന "പൾസസ്
മിഷൻ" പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ
ഭാഗമായി പ്രോസസ്സിംഗ്, പാക്കേജിംഗ് യൂണിറ്റുകൾ
സ്ഥാപിക്കുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യ
വികസനത്തിനും ധനസഹായം ലഭിക്കും.