info@krishi.info1800-425-1661
Welcome Guest

Useful Links

'കനിപ്പന്തൽ - ഇനി വിദ്യാലയങ്ങളിലും' പദ്ധതിക്ക് സംസ്ഥാനതല തുടക്കം

Last updated on Jul 17th, 2026 at 06:37 PM .    

കൽപ്പറ്റ: വിദ്യാർത്ഥികളിൽ പോഷകസുരക്ഷ ഉറപ്പാക്കുന്നതിനും ഫലവൃക്ഷകൃഷിയിലൂടെ പ്രകൃതിയോടും കൃഷിയോടും അടുപ്പം വളർത്തുന്നതിനും ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുമായി കൃഷിവകുപ്പ് നടപ്പാക്കുന്ന 'കനിപ്പന്തൽ – ഇനി വിദ്യാലയങ്ങളിലും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിക്ക് നിർവഹിച്ചു. "സിന്തറ്റിക് ലഹരിയല്ല ലഹരി, കൃഷിയാണ് ലഹരി" എന്ന സന്ദേശം ഉയർത്തിക്കാട്ടിയ മന്ത്രി, സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും 'കതിർ' കാർഷിക ക്ലബ്ബുകൾ രൂപീകരിച്ച് വിദ്യാർത്ഥികൾക്ക് കാർഷിക പരിശീലനം നൽകുമെന്ന് അറിയിച്ചു. കതിർ പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും ₹10,000 വീതം അനുവദിക്കുമെന്നും, അന്താരാഷ്ട്ര വനിതാ കർഷക വർഷത്തോടനുബന്ധിച്ച് 'കൃഷി സഖി' പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ കാർഷിക മാപ്പിംഗ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

Attachments