info@krishi.info1800-425-1661
Welcome Guest

Useful Links

2026 ഖരീഫ് സീസൺ: കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസിന് അപേക്ഷിക്കാം അവസാന തീയതി ജൂലൈ 15ൽ നിന്ന് ജൂലൈ 31 വരെ നീട്ടി

Last updated on Jul 17th, 2026 at 06:33 PM .    

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥ മൂലമുണ്ടാകുന്ന കൃഷിനാശത്തിൽ നിന്ന് കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) പ്രകാരമുള്ള 2026 ഖരീഫ് സീസൺ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15ൽ നിന്ന് ജൂലൈ 31 വരെ ദീർഘിപ്പിച്ചു. കർഷകരുടെ സൗകര്യം പരിഗണിച്ച് സംസ്ഥാന കൃഷിവകുപ്പിന്റെ ഇടപെടലിനെ തുടർന്നാണ് അപേക്ഷാ കാലാവധി നീട്ടിയിരിക്കുന്നത്. ഖരീഫ് സീസണിൽ കൃഷി ചെയ്യുന്ന അർഹരായ കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അംഗീകൃത ഏജൻസിയായ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ (AIC) മുഖേനയോ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയോ സമയബന്ധിതമായി അപേക്ഷ സമർപ്പിക്കണമെന്ന് കൃഷിവകുപ്പ് അറിയിച്ചു.

Attachments