കാർഷിക പ്രദർശന–വിപണന മേളയ്ക്ക് ജൂലൈ 14 തുടക്കം കർഷക–ശാസ്ത്രജ്ഞ മുഖാമുഖം ജൂലൈ 16, 17 തീയതികളിൽ
Last updated on
Jul 17th, 2026 at 06:31 PM .
കാർഷിക ഗവേഷണ
സ്ഥാപനങ്ങളെയും കർഷകരെയും ബന്ധിപ്പിച്ച് നൂതന
കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ
കൃഷിരീതികളും കർഷകരിലെത്തിക്കുന്നതിനായി
കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ
നേതൃത്വത്തിൽ ആത്മ തിരുവനന്തപുരം
സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന–വിപണന
മേളയ്ക്ക് ജൂലൈ 14 തുടക്കമാകും.
കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന
പരിപാടി രാവിലെ 11ന് കൃഷി വകുപ്പ് മന്ത്രി
അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.