ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കൃഷിവകുപ്പ് മാർക്കറ്റിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് സംവിധാനം രൂപീകരിക്കും: മന്ത്രി ടി.സിദ്ദിഖ്
Last updated on
Jun 21st, 2026 at 12:16 PM .
തിരുവനന്തപുരം: കാർഷിക ഉൽപ്പാദന വർധനയ്ക്കൊപ്പം വിപണനവും ബിസിനസ് വികസനവും ഉറപ്പാക്കുന്നതിനായി വകുപ്പിൽ പ്രത്യേക മാർക്കറ്റിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കൃഷിമന്ത്രി ടി.സിദ്ദിഖ്. തിരുവനന്തപുരം ജില്ലയിലെ കൃഷി വകുപ്പ് ഫീൽഡ് ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അഗ്രിടെക് സ്റ്റാർട്ടപ്പുകള്‍, ഫാം ടൂറിസം, മൂല്യവർധിത ഉൽപ്പന്നങ്ങള്‍ തുടങ്ങിയ മേഖലകൾക്ക് കൂടുതല്‍ പ്രോത്സാഹനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.