കേരളത്തിന്റെ കാർഷിക പാരമ്പര്യം പുതുതലമുറയിലേക്ക്, 'കർഷക സഭയും ഞാറ്റുവേല ചന്തയും സംസ്ഥാനതല ഉദ്ഘാടനം ജൂൺ 22ന്
Last updated on
Jun 21st, 2026 at 11:53 AM .
തിരുവനന്തപുരം: കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെയും ഞാറ്റുവേല അധിഷ്ഠിത കൃഷി സംസ്കാരത്തെയും പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിനും, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കർഷകർക്ക് ലഭ്യമാക്കുന്നതിനും, കൃഷിഭവനുകളുടെ പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനുമായി കാർഷിക വികസന കർഷക ക്ഷേമ
വകുപ്പ് സംസ്ഥാനത്തുടനീളം 'കർഷക സഭയും ഞാറ്റുവേല ചന്തയും' സംഘടിപ്പിക്കുന്നു.