പയറുവർഗ്ഗ വിളകളുടെ സംസ്കരണത്തിനും പാക്കേജിംഗിനുമായി ധനസഹായം, പൾസസ് മിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
Last updated on
Jun 20th, 2026 at 09:14 AM .
തിരുവനന്തപുരം: പയറുവർഗ്ഗ വിളകളുടെ മൂല്യവർധന ഉറപ്പാക്കുന്നതിനും ഉൽപ്പാദനാനന്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന 'പൾസസ് മിഷൻ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി പ്രോസസ്സിംഗ്, പാക്കേജിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായം ലഭിക്കും. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (PPO), സ്വയംസഹായ സംഘങ്ങൾ (SHG), പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾ (PACS), ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾ (CLF) രജിസ്റ്റർ ചെയ്ത സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം.