കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞം എട്ടാം ഘട്ടം നാളെ മുതൽ, സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്നിൽ.
Last updated on
Jun 18th, 2026 at 04:37 PM .
തിരുവനന്തപുരം: കേരളത്തിലെ കന്നുകാലികളെ ബാധിക്കുന്ന പ്രധാന വൈറസ് രോഗമായ കുളമ്പുരോഗത്തെ പ്രതിരോധിക്കുന്നതിനായുള്ള എട്ടാം ഘട്ടം കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞത്തിന് സംസ്ഥാനത്ത് നാളെ തുടക്കമാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (19.06.2026, വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2 മണിയ്ക്ക് ബഹു. തൊഴിൽ, മൃഗസംരക്ഷണ, ക്ഷീരവികസന, വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജെന്റ്റ് ട്രെയിനിംഗ് സെന്റ്ററിൽ വെച്ച് നിർവ്വഹിക്കും.