info@krishi.info1800-425-1661
Welcome Guest

Useful Links

കാർഷിക മേഖലയിലെ വന്യജീവി സംഘർഷത്തിന് പരിഹാരം തേടി സംസ്ഥാനതല കോൺക്ലേവ്, വിദഗ്‌ധരെയും കർഷകരെയും ഒരുമിപ്പിക്കും - കൃഷിമന്ത്രി ടി. സിദ്ദിഖ്

Last updated on Jun 18th, 2026 at 10:34 AM .    

തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന വന്യജീവി ആക്രമണങ്ങൾക്കും അതുവഴിയുണ്ടാകുന്ന കൃഷിനാശത്തിനും ശാശ്വതവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി വിദഗ്‌ധരെയും കർഷകരെയും നയരൂപീകരണ രംഗത്തെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് സംസ്ഥാനതല കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ജില്ലാ കൃഷി ഓഫീസർമാരുമായി നടത്തിയ സംസ്ഥാനതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Attachments