പഴങ്ങളുടെ ശാസ്ത്രീയ സംസ്കരണം: പരിശീലന പരിപാടി ജൂൺ 12ന്
Last updated on
Jun 09th, 2026 at 05:52 PM .
തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി സെൻ്റർ ഫോർ അഗ്രികൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (CAITT) ജൂൺ 12ന് 'പഴങ്ങളുടെ ശാസ്ത്രീയ സംസ്കരണം' വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതൽ വൈകിട്ട് 4 മണിവരെ CAITT ട്രെയിനിംഗ് ഹാളിൽ നടക്കുന്ന പരിശീലനത്തിൽ പഴങ്ങളിൽ നിന്ന് ജാം, ജെല്ലി, സ്ക്വാഷ് തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ശാസ്ത്രീയ രീതികളും പ്രായോഗിക പരിശീലനവും നൽകും.