വിളവിന്റെ വിസ്മയത്തിലേക്ക് പുതിയ തലമുറ: 'കതിര്' കാർഷിക ക്ലബ്ബുകൾക്ക് തുടക്കം കുറിച്ചു . പരിസ്ഥിതി സംരക്ഷണം എല്ലാ വികസന പദ്ധതികളുടെയും കേന്ദ്രബിന്ദുവാകണം: മുഖ്യമന്ത്രി വി.ഡി. സതീശൻ
Last updated on
Jun 08th, 2026 at 02:57 PM .
തിരുവനന്തപുരം, ജൂൺ 5: കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും സംസ്ഥാന വികസന നയങ്ങളുടെ അവിഭാജ്യ ഘടകങ്ങളായിരിക്കുമെന്നും പ്രകൃതിയെ തകർത്തുകൊണ്ടുള്ള വികസനമല്ല, പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന സുസ്ഥിര വികസനമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല പരിപാടി സെക്രട്ടേറിയറ്റ് അങ്കണത്തിൽ കോട്ടൂർകോണം മാവ് നട്ടതിന് ശേഷം ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.