ലോക പരിസ്ഥിതി ദിനം: സംസ്ഥാനതല ഫലവൃക്ഷത്തൈ നടീൽ പദ്ധതിക്കും ‘കതിര്' കാർഷിക ക്ലബ്ബുകൾക്കും നാളെ തുടക്കമാകും
Last updated on
Jun 05th, 2026 at 09:06 AM .
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാനതല ഫലവൃക്ഷത്തൈ നടീൽ പദ്ധതിക്കും വിദ്യാലയതല ‘കതിര്' (KATHIRU) കാർഷിക ക്ലബ്ബുകൾക്കും നാളെ (ജൂൺ 5) തുടക്കമാകും. തിരുവനന്തപുരം സെക്രട്ടേറിയറ്റ് അങ്കണത്തിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.