പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അവിഭാജ്യ ബന്ധം ഓർമ്മപ്പെടുത്തുന്നതിനായി 2026 ജൂൺ 5-ന് ലോകമെമ്പാടും പരിസ്ഥിതി ദിനമായി ആചരിക്കുകയാണ്. അതിതീവ്ര മഴ, വനനശീകരണം, ഉഷ്ണതരംഗങ്ങൾ, മണ്ണിടിച്ചിൽ, ജലസ്രോതസ്സുകളുടെ ക്ഷയം, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയ ആഗോള-പ്രാദേശിക വെല്ലുവിളികൾ നമ്മുടെ നാടിനും കർഷകർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയമായ 'പ്രകൃതിയാൽ പ്രചോദിതം, കാലാവസ്ഥയ്ക്കും നമ്മുടെ ഭാവിക്കും' (inspired by Nature, for Climate, for Our Future") എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ട്, സംസ്ഥാന കൃഷി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വിപുലമായ പരിപാടികളാണ് സംസ്ഥാനത്തുടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്.